Malayalam lyrics

നദിയേ കളകള വള തരാം
കാണാകാറ്റിൽ കുറുകാം
കിളികുലം കൂത്താടും വഴിയേ
തൂവൽ പാലം തേടി പോവാം
മൊഴിയേ മഴമുകിൽ ചിമിഴുമായി
മാനം നീളെ പൊഴിയാം
വെയിലിനു വേരോടും പകലിൽ
വാവൽ കോലം പോലൊന്നാടാം
നീറുന്നീ ചുണ്ടിൽ
തേനിറ്റും ചുണ്ടിനാൽ മുത്തും
ഓടം പാണൻ മീട്ടും
ഒരേ പഴംപാട്ടിൽ നനയും
(നദിയേ കളകള ...)

Song video

Watch on YouTube

Song details

വർഷം: 2007

സംഗീതം: ജോർജ്ജ്‌ പീറ്റർ

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

ഗായകർ: വിധു പ്രതാപ്, ജോർജ്ജ്‌ പീറ്റർ

വരികൾ: ജിജാ സുബ്രമണ്യൻ

Album: ഹാർട്ട്‌ ബീറ്റ്സ്‌