Malayalam lyrics

കാളിന്ദീ ഞാൻ നിൻ കുളിർതീരത്തെൻ
കാർമുകിൽവർണ്ണനെ കണ്ടു
കാലൊച്ച കേൾക്കാതെ ചാരത്തു ചെന്നപ്പോൾ
കാർവർണ്ണനെങ്ങോ മറഞ്ഞു
കരളിലെ പൂത്താലം നിറയെ ഞാനിന്നും
സുരഭില മലരുകൾ ഇറുത്തു വച്ചു
അവയിലെ പ്രേമമധുവിൻ മധുരിമ
മതിയാകാഞ്ഞോ നീ മറഞ്ഞു - കണ്ണാ -
ഈ ഗോപകന്യയെ നീ മറന്നു
തളിരണി മാമരത്തണലിലാ സന്ധ്യയിൽ
ഇളകുമെന്നളകം നീ ഒതുക്കി വച്ചു
മുടിയിലെ ശ്യാമക്കടലിൻ നീലിമ
കൊതിയാണെന്നു നീ മൊഴിഞ്ഞു - കണ്ണാ -
ആ ശോണസന്ധ്യയും നീ മറന്നു

Song details

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള

ഗായകര്‍: പി സുശീലാദേവി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഓണാട്ടുകര

വിഡിയോ: പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള

Album: ആകാശവാണി ലളിതഗാനങ്ങള്‍