Malayalam lyrics
കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ കണ്ണന്റെകൂട്ടിനു വാ അനിയത്തിക്കുറിഞ്ഞി അരയന്നക്കുറുമ്പി ചക്കരക്കുട്ടന് മാമുണ്ണുമ്പോള്‍ കൂട്ടിനിരിക്കാന്‍ വാ (കാക്കേ...) കണ്ണിനു കണ്മണി വേണം വീടിനൊരാണ്തരി വേണം നീ വളരണം ഓമനമെയ് വളരേണം കണ്ണാരം പൊത്തിക്കടയ്ക്കാടം പൊത്തി കണ്ണാംതുമ്പി വളര് നാടിന്നു നാവോര്ക്കുരുന്നേ നിന്നുടെ നാവില്‍ സരസ്വതി ഉണര് ഉണ്ണിക്കു കൈവള കാല്വള തീര്‍ക്കണം അമ്പിളിത്തട്ടാരേ (കാക്കേ...) കൊഞ്ചുന്ന കിങ്ങിണി വേണം നാമങ്ങളോതുന്ന നേരം തേനൊഴുകണം പൂക്കിലകൈ വളരേണം പൂരക്കളത്തിലും പുള്ളോര്പ്പാട്ടിലും തത്തിക്കളിച്ചു വളര് ആശാമരത്തിലെ ആലിപ്പഴം കണ്ടെന് ആലിലക്കണ്ണന് വളര് ചാഞ്ചാടുണ്ണി ചരിഞ്ഞാട് അഞ്ജനക്കൃഷ്ണനുണ്ണീ (കാക്കേ...)
Song details
Music: എം ജി രാധാകൃഷ്ണൻ
Film/album: സാഫല്യം
- Singer: കല്ലറ ഗോപൻ
- Film / album: സാഫല്യം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: കൈതപ്രം