Malayalam lyrics
ജന്മനാൾ ഭാവുകങ്ങൾ നേരുന്നു 2 കണ്മണീ നിൻ കാമ്യമാകും ജീവിതം ധന്യ പുണ്യ സമ്പന്നം ജന്മനാൾ ഭാവുകങ്ങൾ നേരുന്നു ആയിരം കാതം ദൂരെ ആഴിമാഞ്ഞൂഴിയായി 2 ചേരമാന്റെ മണ്ണിൽ പെരുമാ ക്കൾ വാണ വേണാട്ടിൽ കാത്തു നിൽക്കും കാതരേ നീ കത്തിനിക്കും ലഹരികളുടെ മധുനുകരല്ലേ ജന്മനാൾ ഭാവുകങ്ങൾ നേരുന്നു..... കോടികൾ കൊയ്തു കൂട്ടും എണ്ണ പൊൻപാടം തോറും 2 രാപകലി ൻ ചോട്ടിൽ ഇളവേറ്റ നൂറു മോഹങ്ങൾ കോർത്തു ഞാനീ പ്രേമാഹാരം നൽകീടുന്നു ശുഭദിനമിതി ഇതൊരുപഹാരം ജന്മനാൾ ഭാവുകങ്ങൾ നേരുന്നു.....
Song video
Song details
Music: ജോൺസൺ
Film/album: കുഞ്ഞിക്കിളി
- Singer: എം ജി ശ്രീകുമാർ
- Film / album: കുഞ്ഞിക്കിളി
- Composer: ജോൺസൺ
- Lyricist: ബിച്ചു തിരുമല