Malayalam lyrics
ആ ... ആ ... ജനലിനരികേ ചേരൂ വെൺ വെയിലേ മധുരമൊഴിയായ് പാടൂ ... പതിയേ ... കനവിനിതളേ ... വാ ... വാ ...എൻ തുണയായ് ചിറകു പകരൂ എന്നിൽ ഉയരാൻ കതിരുപാടം പൂക്കും ദൂരേ ചെരുവിൽ തൂവൽ ചേരും ചേലിൽ ഓരോ കുരുവികൾ താനേ ചേരുമോ അകതാരിൻ താളമായ് കളകളമിളകണ ചിരിയുടെ വളയൊട് ആരോ ... പുലരൊളി നിറമിടുമിരുമണിമിഴിയൊട് ആരോ ... നാളെ ഇരുകാൽപ്പടങ്ങൾ ഇവിടൂന്നീ നീങ്ങുവാ - നെൻ കൂടേ തോളു തന്നു നിഴലായേ വേണമേ നീ അരുവിപോൽ നേർത്ത സ്നേഹമേ അണിവിരൽ ചേർത്തു ചാരേ വെയിലിലും വാടിടാതെയീ മഴയിലും മാഞ്ഞിടാതേ കൺപീലിത്തുമ്പിൽ നീർത്തിരികളായ് ഓരോ രാവിൻ കൂരിരുളിലും വേണം നീയെൻ തെളിമയായ് ആ ... ആ .... ആ ... ജനലിനരികേ ചേരൂ വെൺ വെയിലേ മധുരമൊഴിയായ് പാടൂ ... പതിയേ ... കനവിനിതളേ ... വാ ... വാ ...എൻ തുണയായ് ചിറകു പകരൂ എന്നിൽ ഉയരാൻ
Song details
Music: അരുൺ മുരളീധരൻ
Film/album: നദികളിൽ സുന്ദരി യമുന
- Singer: അരുൺ മുരളീധരൻ
- Film / album: നദികളിൽ സുന്ദരി യമുന
- Composer: അരുൺ മുരളീധരൻ
- Lyricist: ബി കെ ഹരിനാരായണൻ