Malayalam lyrics

ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ

രാധേയുറക്കമായോ

രാജീവ നയനന്റെ വാര്‍ത്തകള്‍ കേട്ടെന്റെ

രാധേയുറക്കമായോ രാധേയുറക്കമായോ

(ജയദേവ)

നിന്റെ കണ്ണീരൊരു കാളിന്ദിയായത്‌

ഇന്നുമറിഞ്ഞില്ല ദേവന്‍ (നിന്റെ കണ്ണീരൊരു)

നിന്റെ ചിലങ്കകള്‍ മൂകമായ് തീര്‍ന്നതും

തെല്ലുമറിഞ്ഞില്ല കണ്ണന്‍ (നിന്റെ ചിലങ്കകള്‍ )

(ജയദേവ)

ഈ നിശാവേളയില്‍ നിന്റെ നിനവൊരു

വേണുഗാനത്തിലലിഞ്ഞോ (ഈ നിശാ)

ഈ ശാന്ത നിദ്രയില്‍ നിന്റെ കിനാവുകള്‍

ദ്വാരക തേടി പറന്നോ (ഈ ശാന്ത)

(ജയദേവ)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: പൂവച്ചല്‍ ഖാദര്‍

ഗായകര്‍: പി ജയചന്ദ്രൻ

രാഗം: ദ്വിജാവന്തി

ഹിന്ദുസ്ഥാനി രാഗം: ജൈജൈവന്തി

വര്‍ഗ്ഗീകരണം: റേഡിയോ

വരികൾ: സൂസി

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song