Malayalam lyrics

ഇടയകന്യക ഞാൻ പാവം പ്രണയമല്ലിക ഞാൻ
അനുരാഗമായ് പെയ്തുപോയ് എൻ സ്നേഹസല്ലാപം
കതിരോർമ്മയായ് പൂത്തു പോയ് വിരഹാർദ്ര ഭാവങ്ങൾ
ഇടയകന്യക ഞാൻ പാവം പ്രണയമല്ലിക ഞാൻ
വെണ്ണിലാവിൻ കായലിൽ മഞ്ഞു വീഴുന്നു
വെൺമുകിൽപ്പൂമെത്തയിൽ തിങ്കളുരുകുന്നു
വനകോകിലങ്ങൾ മൂകമായി പൊന്മുളം കൂട്ടിൽ
നീ എങ്ങുപോയ് നീ എങ്ങുപോയെൻ പ്രേമരാജഹംസമേ
ഇടയകന്യക ഞാൻ പാവം പ്രണയമല്ലിക ഞാൻ
ഇനിയുമെന്തെ പരിഭവം പെയ്തു തോർന്നില്ലെ
ഇനിയുമെന്നെ കാണുവാൻ കൊതിയുണർന്നില്ലേ
ഇനി എന്നു നീയെൻ നീലരാവിൻ പുളകമായ് മാറും
എന്നാത്മദാഹം കേണുപോയി നിന്നെ വാരിപ്പുണരുവാൻ
ഇടയകന്യക ഞാൻ പാവം പ്രണയമല്ലിക ഞാൻ
അനുരാഗമായ് പെയ്തുപോയ് എൻ സ്നേഹസല്ലാപം
കതിരോർമ്മയായ് പൂത്തു പോയ് വിരഹാർദ്ര ഭാവങ്ങൾ
ഇടയകന്യക ഞാൻ പാവം പ്രണയമല്ലിക ഞാൻ

Song video

Watch on YouTube

Song details

Music: വിദ്യാധരൻ

Film/album: ഡൊമിനിക് പ്രസന്റേഷൻ