Malayalam lyrics
ഇണയരയന്നം കുളിച്ചു കേറി പൊന്‍തൂവല്‍ ചീകിമിനുക്കും ഇലവീഴാപ്പൂഞ്ചോലക്കരയില് ഈറക്കുഴലൂതാന് വാ പുള്ളോപ്പൂങ്കുയിലേ നാടോടിക്കഥ പറയാന്‍ വാ (ഇണയരയന്നം...) ഈറത്തുകില്‍ മാറിയുടുത്ത് ഇളവന്നൂര്‍ നടുമുറ്റത്ത് അരിപ്പൊടിക്കോലമെഴുതും ഇളമുറത്തമ്പുരാട്ടി അണിവിരല്ത്തുമ്പുകൊണ്ട- കത്തളത്തില്‍ നീ ആരുടെ മുഖച്ചിത്രം വരച്ചൂ നീ വരച്ചു (ഇണയരയന്നം...) തച്ചോളിത്തിലകമണിഞ്ഞ് കര്‍പ്പൂരത്താലമുഴിഞ്ഞ് അറപ്പുരവാതില്‍ തുറക്കും ആരോമല്‍ തമ്പുരാനെ ചുരികത്തഴമ്പുള്ള കൈവിരല്‍- ക്കൂട്ടിന്നുള്ളില് മാടപ്പിറാവായ് ഞാനിരിക്കാം ഞാനിരിക്കാം (ഇണയരയന്നം...)
Song video
Song details
Music: മോഹൻ സിത്താര
Film/album: അവൻ അനന്തപത്മനാഭൻ
Song video
- Singer: എം ജി ശ്രീകുമാർ
- Film / album: അവൻ അനന്തപത്മനാഭൻ
- Composer: മോഹൻ സിത്താര
- Lyricist: പി കെ ഗോപി
- Singer: കെ എസ് ചിത്ര