Malayalam lyrics
മ്........മ്........മ്........മ് ...... ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റ് വീഴുന്ന- നിനവിന്റെ രാഗവും ദുഃഖം.....(2) ഇതൾവാടി വീഴുമെൻ മനസ്സിന്റെ- പൂവിലേയ്ക്കിടറി വീഴുന്നതും ദുഃഖം....(2) ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റ് വീഴുന്ന- നിനവിന്റെ രാഗവും ദുഃഖം.... പറയാതെ യാത്രപോയ് മറയുന്ന- പകലിന്റെ ചിറകായ് തളർന്നതും ദുഃഖം....(2) ദുഃഖങ്ങളെല്ലാം മറക്കാൻ മനസ്സിന്- ശക്തിയേകുന്നതും ദുഃഖം....(2) ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റ് വീഴുന്ന- നിനവിന്റെ രാഗവും ദുഃഖം.... ഇതൾവാടി വീഴുമെൻ മനസ്സിന്റെ- പൂവിലേയ്ക്കിടറി വീഴുന്നതും ദുഃഖം.... മ്........മ്........മ്........മ് ...... ഇടറാതെ ജീവന്റെ ഇടനാഴിയിൽ നിന്ന്- തിരിയായ് എരിഞ്ഞതും ദുഃഖം....(2) ജന്മങ്ങളെല്ലാം ജനിയ്ക്കാൻ മരിയ്ക്കുവാൻ ജാതകം തീർപ്പതും ദുഃഖം.........(2) ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റ് വീഴുന്ന- നിനവിന്റെ രാഗവും ദുഃഖം.....(2) ഇതൾവാടി വീഴുമെൻ മനസ്സിന്റെ- പൂവിലേയ്ക്കിടറി വീഴുന്നതും ദുഃഖം....(2) ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റ് വീഴുന്ന- നിനവിന്റെ രാഗവും ദുഃഖം....
Song video
Song details
Music: എം ജി രാധാകൃഷ്ണൻ
Film/album: പകൽ
- Singer: അപർണ രാജീവ്
- Film / album: പകൽ
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി