Malayalam lyrics

തൊട്ടപ്പുറത്താരോ തട്ടുന്നേ മുട്ടുന്നേ ചിട്ടപ്പടിക്കാരോ

കൊന്നപ്പൂ പോലെന്തോ കണ്ണുമ്മേൽ മഞ്ഞിച്ചേ

കള്ളപ്പം പോലെന്തോ ഉള്ളാകെ ചൊള്ളിച്ചേ

ഇല്ലില്ലില്ല നോക്കിലില്ല വാക്കിലില്ല ഇല്ലേയില്ല

മന്നിലില്ല മണ്ണിലില്ല ഇല്ല ഇല്ല കല്ലിലില്ല പുന്നിലില്ല പുണ്ണിലില്ല

ഇല്ല വിണ്ണിലില്ല ഇന്നിലില്ല പുണ്ണിലില്ല

ഇല്ല ഇല്ല ഇല്ലില്ലില്ല .......

കാലമീ വാതിലിൽ കീറിവെച്ചീ ലോട്ടറി

അക്കം പക്കമാവണേ മിച്ചം മെച്ചമാവണേ

അരിച്ചോറ് പോലെ വേവണേ

പൊലിപ്പുള്ള നല്ല നേരവും

തനിച്ചല്ല ചായ വേളകൾ

ഫലിക്കുന്നു നിന്ന വേലകൾ

കിനാക്കാറ്റിലേറണേ ഇവക്കിറ്റുവെള്ളമേ

അടുപ്പുള്ള കൗതുകം തലക്കുള്ളിലാകണേ

ഉള്ളേൽ മുളക്കൂല്ല ഉള്ളേൽ ഇരിക്കൂല

കണ്ണേൽ കൊരുക്കൂല ആളിലിൽ ആളിലിൽ

ഇല്ലില്ലില്ല രാവിലില്ല നിലാവിലില്ലതിൽ

ഇല്ലേ ഇല്ല തോലയില്ല തോലുമില്ലതിൽ

കല്ലിലില്ല പുന്നിലില്ല പുണ്ണിലില്ല

ഇല്ല വിണ്ണിലില്ല ഇന്നിലില്ല പുണ്ണിലില്ലത്

ഇല്ല... ഇല്ല....

തൊട്ടപ്പുറത്താരോ തട്ടുന്നേ മുട്ടുന്നേ ചിട്ടപ്പടിക്കാരോ

കൊന്നപ്പൂ പോലെന്തോ കണ്ണുമ്മേൽ മഞ്ഞിച്ചേ

കള്ളപ്പം പോലെന്തോ ഉള്ളാകെ പൊള്ളിച്ചേ ഇല്ലില്ലില്ല

നോക്കിലില്ല വാക്കിലില്ലതിൽ ഇല്ലേയില്ല

മന്നിലില്ല മണ്ണിലില്ല ഇല്ല ഇല്ല കല്ലിലില്ല പുന്നിലില്ല പുണ്ണിലില്ലത്

വിണ്ണിലില്ല ഇന്നിലില്ലത്.......

Song information

വര്‍ഷം: 2026

സംഗീതം: വിഷ്ണു വിജയ്

ഗാനരചന: സുഹൈൽ കോയ

ഗായകര്‍: കപില്‍ കപിലന്‍, ചിന്മയി കിരൺലാൽ, വാസുദേവ്, നിള രാജ്

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ബെത്‌ലഹേം കുടുംബ യൂണിറ്റ്

Explore this song