Malayalam lyrics

ഹരിശ്രീ ഗണപതയെ 
ഹരിശ്രീ ഗണപതയെ നമഹ (2)
മോതിരമെഴുതും അറിവുകൾ നുണയാൻ 
നാവുകൾ നീളും വിജയദശമിയിൽ 
ഹരിശ്രീ ഗണപതയെ നമഹ (2) 
തുമ്പിലയിൽ തുളസീദളമാല്യം ദീപം 
മനസ്സിൽ സരസ്വതിയും 
പൊന്നുഷസ്സിൻ ഒരു പുണ്യമിതാ 
പകരൂ നീ മകനെ 
നിന്നറിവിൻ നിറവാനിൽ ഒളിവിതാറാൻ 
ആയിരം  തിരികൾ  ചൊല്ലു 
ഹരിശ്രീ ഗണപതയെ നമഹ...
വാമൊഴിയിൽ വരവാണിയിലെല്ലാം ചൊല്ലാം 
എഴുതാം അവിഘ്‌നമസ്തു 
വെന്മണലിൽ സ്വരവ്യഞ്ജനമായ് 
വിരിയു നീ മകനെ 
തുഞ്ചനിലെ ഗുരുനാഥൻ തുണയരുളും  
മംഗളം ഭവന്തു ചൊല്ലൂ 
ഹരിശ്രീ ഗണപതയെ നമഹ...

Song video

Watch on YouTube

Song details

Music: ജോൺസൺ

Film/album: കുഞ്ഞിക്കിളി