Malayalam lyrics
ഹിമശൈലസൗന്ദര്യമായ് ഒഴുകുന്ന ശിവഗംഗയായ് ഉണരുന്നു നീലാംബരി - ഏകാന്തരാഗാംബരി ശതകോടി ജന്മങ്ങൾ തേടുന്ന സാന്ത്വനം പടരുന്ന ഹൃദയാഞ്ജലി.... (ഹിമശൈല) ഖരഹരപ്രിയരാഗഭാവം ആത്മസുധാമയരാഗം ഇന്നെന്റെ മനസ്സിന്റെ പുളകിതമന്ത്ര- വിപഞ്ചിയിലൊഴുകി ഖരഹരപ്രിയരാഗഭാവം ചിത്രവസന്തങ്ങൾ പാടുന്ന സ്വർഗ്ഗീയരാഗം സഫല മനോരഥരാഗം അസുലഭകാരുണ്യരാഗം ഉഷസ്സിന്റെ കരവലയങ്ങളിൽ ലളിതലവംഗ- ലതാവലിയാടും ഖരഹരപ്രിയരാഗഭാവം ശാരദചന്ദ്രിക പെയ്ത നിശീഥത്തിൽ വിരഹിണി രാധിക പാടിയ ഗാനം നിത്യകല്യാണവസന്തം തേടിയ ഗോപാലികമാർ തേങ്ങിയ രാഗം ശാരദചന്ദ്രിക പെയ്ത നിശീഥത്തിൽ പ്രമദവനങ്ങളിലെ സ്ത്രീജന്മം പാടിയ സാന്ദ്രമനോമയരാഗം ശാരദചന്ദ്രിക പെയ്ത നിശീഥത്തിൽ സനിസ നിസധനി - മഗമ ഗമസമ - ധപധ പധമധ സനിസ നിസ നീനിസാസ ഗാഗസാസ മാമഗാഗ നീനിധാധ സഗമ ഗമധ മധനി ധനിസ നിസഗ നിസമ നിസപ മഗരിസ നിധപമ ഗരിസനി ധപ സ പ സ
Song details
Music: രവീന്ദ്രൻ
Raaga: നീലാംബരിഖരഹരപ്രിയകല്യാണവസന്തം
Film/album: മഴ
- Singer: കെ ജെ യേശുദാസ്അരുന്ധതികെ എസ് ചിത്ര
- Film / album: മഴ
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം