Malayalam lyrics
എന്തിത്ര വൈകി നീ സന്ധ്യേ മനസ്സിന്റെ ചന്ദ്രോദയത്തിന്നു സാക്ഷിയാവാൻ തൂവലുപേക്ഷിച്ചു പറന്നുപോമെന്റെയീ തൂമണിപ്രാവിനെ താലോലിക്കാൻ [എന്തിത്ര ..] ഒരു മൺവിളക്കായ് ഞാൻ എരിഞ്ഞടങ്ങുന്നൊരീ ഇരുളിന്റെ ഇടനാഴിയിൽ (2) വെറുതേ ഇരുന്നൊന്നു കരയുവാനറിയാതേ (2) കടലുപോൽ നിന്നു ഞാൻ തിരയടിക്കേ നിന്നെ തപസ്സിരിക്കേ എല്ലാം മറന്നിരിക്കേ [എന്തിത്ര ..] ഒരു വെണ്ണിലാവായ് നീ മറഞ്ഞുപോവുന്നൊരീ മനസ്സിന്റെ ജാലകത്തിൽ (2) ഒരു വിരൽ മുട്ടുന്ന പ്രാർത്ഥനകേൾക്കുവാൻ (2) നിഴലുപോൽ മെല്ലേ ഞാൻ കാത്തിരിക്കേ നിന്നെ കൊതിച്ചിരിക്കേ ജന്മം തുടിച്ചിരിക്കേ [എന്തിത്ര ..]
Song video
Song details
Music: എം ജി രാധാകൃഷ്ണൻ
Raaga: ജോഗ്
Film/album: പകൽ
- Singer: ജി വേണുഗോപാൽ
- Film / album: പകൽ
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി