Malayalam lyrics
ആ..ആ..ആ.. എന്നിട്ടും ഓമലാൾ വന്നില്ലല്ലോ എന്നടുത്തെന്നടുത്തിരുന്നില്ലല്ലോ (2) (എന്നിട്ടും...) ഓരോ തളിരിലും ഓരോ പൂവിലും ഓർമ്മക്കുറിപ്പുകളെഴുതീ (2) ഉദയ ശശികിരണ കനക തൂലികയിൽ കവിതയും മഷിയും തീർന്നു ഇന്നു കവിതയും മഷിയും തീർന്നു (എന്നിട്ടും...) വാസന്ത രജനിയെ കോർക്കുവാനേല്പിച്ച വനമുല്ല മലർമാല വാടീ (2) വിധുര മധുര താപം വീണയിൽ തീർത്തു വെച്ച സംഗീതം മറന്നു പോയി എൻ സംഗീതം ഞാൻ മറന്നു പോയി (എന്നിട്ടും...) ആവണി വാനിടത്തിൻ ആൽത്തറയിൽ കൊളുത്തിയ ഓണ നക്ഷത്ര ദീപം മങ്ങീ (2) മഴമുകിൽ നിരയുടെ മലർവല്ലി കുടിലിലും മനസ്സിലും കൂരിരുൾ തിങ്ങി എന്റെ മനസ്സിലും കൂരിരുൾ തിങ്ങി (എന്നിട്ടും..)
Song information
സംഗീതം: കെ പി ഉദയഭാനു
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: പി ജയചന്ദ്രൻ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഇന്ദു
വിഡിയോ: കല്യാണി
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: കെ പി ഉദയഭാനു
- Lyricist: പി ഭാസ്കരന്‍