Malayalam lyrics

എൻ രാമഴയിൽ ഇതൾ നനയും പനിമലരേ
നിൻ ഓർമ്മകളാൽ മയ്യെഴുത്തും നഗരമിതിൽ
കാണാമറയത്തു നിന്നും ഏതോ മയൂരങ്ങളാടി
ആരോരുമറിയാതെ നിൻ പൊൻ പിറാവുകൾ ഇളവെയിലായ് ഇണ തിരയുകയോ ?
എൻ രാമഴയിൽ ഇതൾ നനയും പനിമലരേ
നിൻ ഓർമ്മകളാൽ മയ്യെഴുത്തും നഗരമിതിൽ
വേനൽ മഴക്കൂടിനാഴങ്ങളിൽ വിരിയും കിനാപക്ഷി മൂളുന്നുവോ
അനുരാഗിയാമെന്റെ ഉള്ളിൽ ഈറൻ മുടിച്ചാർത്തുലഞ്ഞു
ഋതു രേഖ പോലെ അറിയാതെയിന്നും കവിളിണയിൽ ഒരു തണുവായ് വാ
എൻ രാമഴയിൽ ഇതൾ നനയും പനിമലരേ
നിൻ ഓർമ്മകളാൽ മയ്യെഴുത്തും നഗരമിതിൽ
അജ്ഞാതമേഘങ്ങളലയുന്നുവോ അതിരൊറ്റരാകാശ മൗനങ്ങളായ്
താഴ്‌വാരമറിയുന്ന രതിയിൽ സിന്ദൂരമാലിയുന്ന നേരം
അനുയാത്ര പോലെ ഏകാകിയായി നിഴൽ മറയിൽ അകമഴയിൽ ഞാനും
എൻ രാമഴയിൽ ഇതൾ നനയും പനിമലരേ
നിൻ ഓർമ്മകളാൽ മയ്യെഴുത്തും നഗരമിതിൽ

Song information

വര്‍ഷം: 2022

സംഗീതം: രതീഷ് വേഗ

ഗാനരചന: അനൂപ് മേനോൻ

ഗായകര്‍: വിജയ് യേശുദാസ്

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: കിംഗ് ഫിഷ്

Explore this song