Malayalam lyrics

ഈശ്വരന്റെ പമ്പരമായ് നീ കറങ്ങി
ആശയെല്ലാം നൊമ്പരമായി ഒടുങ്ങി
ചിതലാർന്നു ജീവിതത്തിൻ ഇതളുകൾ
പലരുണ്ട് കൂട്ടിനെന്നാൽ തനിയെ നീ
ഓരോ ചുവടിലും തേടും മൃജയനി
ഓരോ നിനവുകൾ മുറിവേകും
ഉള്ളിനുള്ളിൽ മുള്ളു പോൽ
വിധിയുടെ തീയിൽ വീഴുന്നു നിൻ ജന്മം
ചിറകു കരിഞ്ഞേ നീറുന്നു കണ്ണീരായ്
ചരടു മുറിഞ്ഞൊരു പട്ടം പോൽ പാറുന്നു നീ
അറിയാവഴിയേ തനിയേ
സുഖമേതോ നീർക്കുമിള
ക്ഷണനേരത്തിൽ ഉടയും ചിതറും
ഓരോ ചുവടിലും തേടും മൃജയനി
ഓരോ നിനവുകൾ മുറിവേകും
ഉള്ളിനുള്ളിൽ മുള്ളു പോൽ
ഭയമെഴുതീടും വേഷത്തിൽ ആടുന്നു
പഴയൊരു കാലം കണ്മുന്നിൽ രാവാകെ
വിടപറയാതെ മായാതെ വന്നെത്തീടും
അഴലോ നിഴലായ് പിറകേ
ഇരുഭാഗത്തും തിരിയായ്
മെഴുകായ്യി നീ ഉരുകി ഒഴുകി
ഓരോ ചുവടിലും തേടും മൃജയനി
ഓരോ നിനവുകൾ മുറിവേകും
ഉള്ളിനുള്ളിൽ മുള്ളു പോൽ
ഈശ്വരന്റെ പമ്പരമായ് നീ കറങ്ങി
ആശയെല്ലാം നൊമ്പരമായി ഒടുങ്ങി
ചിതലാർന്നു ജീവിതത്തിൻ ഇതളുകൾ
പലരുണ്ട് കൂട്ടിനെന്നാൽ തനിയെ നീ
ഓരോ ചുവടിലും തേടും മൃജയനി
ഓരോ നിനവുകൾ മുറിവേകും
ഉള്ളിനുള്ളിൽ മുള്ളു പോൽ

Song details

വർഷം: 2017

സംഗീതം: ബിജിബാൽ മണിയിൽ

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: നജീം അർഷാദ്

അഭിനേതാക്കൾ: ബിജുമേനോൻ, സലിം കുമാർ

വിശദവിവരങ്ങൾ: അജയ് മേനോൻ

വിഡിയോ: ഗാനസ്നേഹി

Album: ഷെർലക്ക് ടോംസ്