Malayalam lyrics
ഈറകൊമ്പിന്‍മേലേ സ്‌നേഹാലാപം ഈറന്‍കണ്ണില്‍ ജീവാനന്ദം ആത്മരാഗങ്ങള്‍ വിതുമ്മുമ്പോള്‍ അണിവെയിലിന്‍മേലിളമഞ്ഞുരുകും മോഹാരവങ്ങള്‍ സ്വപ്‌നങ്ങള്‍തന്‍ ചിത്രങ്ങളില്‍ വര്‍ണ്ണാംഗുരങ്ങള്‍ (ഈറകൊമ്പിന്‍മേലേ) മായാസാഗരം ചിപ്പിയില്‍ വാര്‍ത്തൊരു പൊന്‍മുത്തിന്‍ മരന്ദം നീ ഓ... കാര്‍മുകില്‍ക്കോലങ്ങള്‍ ചൂടുന്നൊരാണ്‍മയില്‍ തൂമയില്‍ക്കണ്മണിത്തൂവലായ് നീ (ഈറകൊമ്പിന്‍മേലേ) യൗവ്വനം മേനിയില്‍ വിടര്‍ന്നുവെന്നാകിലും കൗമാരം നിന്‍ മൃദുഭാവം ഏതോ കടങ്കഥയാര്‍ന്ന നിന്‍ ജന്മം പുണ്യകഥാസുധയായിനി മാറും (ഈറകൊമ്പിന്‍മേലേ)
Song details
വർഷം: 1990
സംഗീതം: രവീന്ദ്രൻ
ഗാനരചന: കൈതപ്രം
ഗായകർ: കെ ജെ യേശുദാസ്
വരികൾ: ഷൈൻ എസ്2000, വികാസ് വേണാട്ട്
Album: കുട്ടേട്ടൻ
- Film / album: കുട്ടേട്ടൻ
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം