Malayalam lyrics
ദീനദയാലോ രാമാ ജയ സീതാവല്ലഭ രാമാ... ശ്രിതജനപാലക രഘുപതിരാഘവ പീതാംബരധര പാവനരാമാ... (ദീനദയാലോ) കൗസല്യാത്മജ! നീ തൊടുമ്പോൾ ശിലയും അഹല്യയായ് മാറുന്നൂ ക്ഷിതിപരിപാലകാ നിന്നെ ഭജിച്ചാൽ ഭവദുരിതങ്ങൾ തീർന്നൊഴിയുന്നൂ രാമ ഹരേ ജയ രാമ ഹരേ (2) (ദീനദയാലോ) സൗമ്യനിരാമയ! നീയുഴിഞ്ഞാൽ നിളയും സരയുവായൊഴുകുന്നൂ ഇരുൾവഴിയിൽ നിൻ കാൽപ്പാടുകളായ് മിഥിലജ നിന്നെ പിൻതുടരുന്നൂ രാമ ഹരേ ജയ രാമ ഹരേ (2) (ദീനദയാലോ
Song details
Music: രവീന്ദ്രൻ
Raaga: വൃന്ദാവനസാരംഗ
Film/album: അരയന്നങ്ങളുടെ വീട്
- Singer: കെ ജെ യേശുദാസ്ഗായത്രി
- Film / album: അരയന്നങ്ങളുടെ വീട്
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി