Malayalam lyrics

ധീരസമീരേ യമുനാതീരേ

വസതിവനേ വനമാലീ

അമ്പലപ്പറമ്പില്‍ നിന്നൊഴുകിയൊഴുകിവരും

അഷ്ടപദി ഗാനം

മനസ്സില്‍ വാരിതൂവുകയാണൊരു

മധുര മധുര വികാരം....

ഏകാന്തതകളില്‍ ഉന്മാദമുണര്‍ത്തുമീ

മൂകാനുരാഗ സംഗീതം(ഏകാന്തതകളില്‍..)

അഭിലാഷങ്ങളെ ചിറകണിയിക്കുമ്പോള്‍

അടിമുടി കോരിത്തരിച്ചു പോകും

ഞാന്‍ അടിമുടി കോരിത്തരിച്ചു പോകും

(അമ്പലപ്പറമ്പില്‍...)

ഇതിലേ ഒഴുകും പൂനിലാവൊരു യമുനയായിരുന്നെങ്കില്‍

കരയില്‍ നില്‍ക്കുമീ രാധതന്നരികില്‍

വരുമായിരുന്നു കളിതോഴന്‍ തേടി

വരുമായിരുന്നൂ കളിത്തോഴന്‍......

(അമ്പലപ്പറമ്പില്‍...)

Song information

വര്‍ഷം: 1967

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: വയലാര്‍ രാമവര്‍മ്മ

ഗായകര്‍: കെ ജെ യേശുദാസ്, പി ലീല

വര്‍ഗ്ഗീകരണം: പ്രേമഗാനങ്ങള്‍

അഭിനേതാക്കള്‍: അംബിക സുകുമാരൻ

വിശദവിവരങ്ങള്‍: വാമദേവൻ

Album: കളക്‌ടര്‍ മാലതി

Explore this song