Malayalam lyrics
ദേവീപാദം തിരുനടമാടും കാലം മദഭര മഞ്ജീരങ്ങള്‍ സ്വരലയമേകും മേളം നലമൊടു ചന്ദ്രബിംബമേന്തിവന്ന പാര്‍വ്വണമായ് കാവ്യബിംബമേന്തിനിന്ന കുമുദിനിയായ് (ദേവീപാദം) കാരുണ്യം സ്വരമഴ തൂവുമ്പോള്‍ ജീവപതംഗങ്ങള്‍ സംഗീതലോലമായ് ദേവാരാമം ഭാവോദ്ദീപക ദീപാലംകൃതമായ് അംഗന്യാസം ദേവത്രിപുടയിലോംകാരാംഗിതമായ് തരളം ത്രിഭുവനം ജയരവമുഖരിതമായ് (ദേവീപാദം) താരുണ്യം തളിരണിവര്‍ണ്ണങ്ങള്‍ മന്മഥരാഗംപോല്‍ പൊന്‍മെയ്യിലണിയവേ സങ്കല്പങ്ങള്‍ മാതംഗീവരവീണാലാളനയായ് രാഗാലാപം നാദാന്ദോളിത മന്ത്രതരംഗിണിയായ് തരളം ത്രിഭുവനം ജയരവമുഖരിതമായ് (ദേവീപാദം)
Song details
വർഷം: 1990
സംഗീതം: രവീന്ദ്രൻ
ഗാനരചന: കൈതപ്രം
ഗായകർ: കെ എസ് ചിത്ര
രാഗം: കല്യാണ വസന്തം
അഭിനേതാക്കൾ: മാതു
വിശദവിവരങ്ങൾ: ആദർശ് കെ ആർ, ദുബായ്
വിഡിയോ: K.krishnaprasad
Album: കുട്ടേട്ടൻ
- Film / album: കുട്ടേട്ടൻ
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം