Malayalam lyrics

ചന്ദനമുകിലേ ചന്ദനമുകിലേ
ചന്ദനമുകിലേ ചന്ദനമുകിലേ

കണ്ണനെ നീ കണ്ടോ ആ

കുഴൽ വിളി നീ കേട്ടോ

ഞാനൊരു പാവം ഗോപികയല്ലേ

മോഹിച്ചു പോയില്ലേ ഞാൻ മോഹിച്ചു പോയില്ലേ (ചന്ദന...)

 ഓരോ ജന്മം അറിയാതെൻ നെഞ്ചിലവൻ

തോരാത്ത പാൽമഴയായ്

ഓരോ രാവു പൊതിയുമ്പോൾ എന്നിലവൻ

പൂമൂടും  മധുചന്ദ്രനായ്

എവിടെ എവിടെ പറയൂ  മുകിലേ

എന്നാത്മാവ് തേടുന്ന കണ്ണൻ (ചന്ദന...)

നീലതാമരകൾ എല്ലാം മാമിഴികൾ

കായാമ്പൂ മെയ്യഴകായ്

മാനം പൂത്ത മഴ നാളിൽ  നമ്മളതിൽ

തൂവെള്ളി താരകളായ്

എവിടെ എവിടേ പറയൂ മുകിലേ

എൻ ജീവന്റെ കാർമുകിൽ വർണ്ണൻ (ചന്ദന...)

-----------------------------------------------------------------------------

Song details

Music: എം ജയചന്ദ്രൻ

Raaga: ചന്ദ്രകോണ്‍സ്

Film/album: വെള്ളിനക്ഷത്രം