Malayalam lyrics
ചിന്നിചിന്നി കൺമിന്നലായി വന്നെൻ മുന്നിൽ പൊൻ തൂവലായി തന്നില്ലല്ലോ പാൽപുഞ്ചിരീ കിനാവിലും അഴകേ പുലർവീഥിയിൽ ഒരു തെന്നലായി മൃദുപാദതാളമായി ഒഹോഹോ i just want to do this beat ahead കിന്നാരം ചൊല്ലിചൊല്ലി പോരൂ മെല്ലെ ഒഹോഹോ രാവിൻ സ്വപ്നത്തേരിൽത്തന്നെ നിൻ തീരത്തായി കാണുവാൻ കേൾക്കുവാൻ പിന്നെയും നീന്തി ഞാൻ ഈ നീലരാവിൽ സാഗരം പൂനിലാ ലില്ലികൾ പൂക്കുമീ വാടിയിൽ സ്നേഹാർദ്രയായി നീ പോരുമോ പുലർവീഥിയിൽ ഒരു തെന്നലായി മൃദുപാദതാളമായി ഒഹോഹോ i just want to do this beat ahead കിന്നാരം ചൊല്ലിചൊല്ലി പോരൂ മെല്ലെ ഒഹോഹോ രാവിൻ സ്വപ്നത്തേരിൽത്തന്നെ നിൻ തീരത്തായി കൂടെ നീ പോരുകിൽ ആയിരം രാവുകൾ തൂവെണ്ണിലാവിൽ മുങ്ങിടാം കൂടെ നീ ചേരുകിൽ ആയിരം പകലുകൾ ഓമൽ കിനാവായി മാറിടാം പുലർവീഥിയിൽ ഒരു തെന്നലായി മൃദുപാദതാളമായി ചിന്നിചിന്നി കൺമിന്നലായി വന്നെൻ മുന്നിൽ പൊൻ തൂവലായി തന്നില്ലല്ലോ പാൽപുഞ്ചിരീ കിനാവിലും അഴകേ പുലർവീഥിയിൽ ഒരു തെന്നലായി മൃദുപാദതാളമായി ഒഹോഹോ i just want to do this beat ahead കിന്നാരം ചൊല്ലിചൊല്ലി പോരൂ മെല്ലെ ഒഹോഹോ രാവിൻ സ്വപ്നത്തേരിൽത്തന്നെ നിൻ തീരത്തായി
Song video
Song details
Music: രാഹുൽ രാജ്
Film/album: ലണ്ടൻ ബ്രിഡ്ജ്
- Singer: യാസിൻ നിസാർ
- Film / album: ലണ്ടൻ ബ്രിഡ്ജ്
- Composer: രാഹുൽ രാജ്
- Lyricist: റഫീക്ക് അഹമ്മദ്