Malayalam lyrics
ചില്ല് ജന്നലിന്റെ അരികിൽ പൂത്തു നിന്ന തേൻ കിനാവേ എന്തിനെന്റെ മാനസത്തിൻ വാതലിൽ വന്നൂ നീ അരുതേ, നീ വെറുതെ എങ്ങോ പറന്നു പോയിടല്ലേ എൻ മനസ്സിൻ മഞ്ചലിൽ നിൻ ശയ്യയൊരുക്കീടാം ഞാൻ പാടിയുറക്കീടാം കാലങ്ങൾ പോയാലും കാതങ്ങൾ ചെന്നാലും നീയെൻ ജീവനല്ലേ കണ്ടത് തടിയത് തേടി നടന്നൊരു നാടൻ കാമുകനല്ലാ ഞാൻ മഞ്ഞലനൂറും തെന്നലിലാടും ഞാനൊരു മാമ്പൂ പെണ്ണല്ലാ കണ്ടത് തടിയത് തേടി നടന്നൊരു നാടൻ കാമുകനല്ലാ ഞാൻ മഞ്ഞലനൂറും തെന്നലിലാടും ഞാനൊരു മാമ്പൂ പെണ്ണല്ലാ ഒരുപിടി മധുരമിതൊരു ചെറു കരളിതു മാത്രം ആരാരോ ആരോ മനസ്സിലെ മണിയറയിൽ അരുതേ, നീ വെറുതെ എങ്ങോ പറന്നു പോയിടല്ലേ എൻ മനസ്സിൻ മഞ്ചലിൽ നിൻ ശയ്യയൊരുക്കീടാം ഞാൻ പാടിയുറക്കീടാം ഇത്തിരിയകലെയൊരൊത്തിരി വലിയൊരു ചിത്തിരമാളിക മേലേ നാം നെഞ്ചിലെ മോഹം കുമ്പിളിലാക്കി പൊൻപൂ മുത്തിനെ താരാട്ടാം ഇത്തിരിയകലെയൊരൊത്തിരി വലിയൊരു ചിത്തിരമാളിക മേലേ നാം നെഞ്ചിലെ മോഹം കുമ്പിളിലാക്കി പൊൻപൂ മുത്തിനെ താരാട്ടാം ഇളമനസ്സുകളുടെ കുസൃതികളറിയരുതാരും നിൻ നാണം പോലും ചൊടികളിലമൃതേകും അരുതേ, നീ വെറുതെ എങ്ങോ പറന്നു പോയിടല്ലേ എൻ മനസ്സിൻ മഞ്ചലിൽ നിൻ ശയ്യയൊരുക്കീടാം ഞാൻ പാടിയുറക്കീടാം കാലങ്ങൾ പോയാലും കാതങ്ങൾ ചെന്നാലും നീയെൻ ജീവനല്ലേ
Song details
Music: സി തങ്കരാജ്
Film/album: മാട്ടുപ്പെട്ടി മച്ചാൻ
- Singer: കെ എസ് ചിത്രഎം ജി ശ്രീകുമാർ
- Film / album: മാട്ടുപ്പെട്ടി മച്ചാൻ
- Composer: സി തങ്കരാജ്
- Lyricist: ബിച്ചു തിരുമല