Malayalam lyrics

ചെങ്കുറിഞ്ഞി പൂപെണ്ണെ നീയറിഞ്ഞോ
മുത്തിമന കാവിലെന്‍ താലികെട്ട്
കുഞ്ഞുമണി ചാന്തണി പൊട്ടും തൊട്ടു
കല്ലുവളേം മോതിരോം മാലേമിട്ട്
തെങ്കുറിശ്ശി പട്ടുടുത്തു എത്തും ഞാനാ താഴെ കാവില്‍
നാലുമുഴം നാവുള്ള കുറുകുറുമ്പീ
നാളെ നിന്റെ വെളിയെന്നാര് ചൊല്ലീ
മാണിക്യ കൊട്ടാരത്തില്‍ സ്വപ്നം പെയ്യുമാരാമാത്ത്തില്‍
നിന്നെ തേടും പെണ്കിളിയല്ലേ ഞാനും.
താഴത്തെ പൂമാടത്തില്‍ കാറ്റില്‍ മിന്നും തീനാളത്തില്‍
കത്തിത്തീരും മോഹമാതല്ലേ ഞാനും.
ചുകത്തിനു പടിക്കലെത്തിടും നല്ലൊരു നാള്
പുതിയൊരു കരയിലോക്കെയും ഒന്നാകും നമ്മള്‍.
പൊടിച്ചു തുമ്പികള്‍ പറന്നുയരുമാ കാലം വന്നാലോ
മനസ്സിനുള്ളിലെ മണിക്കിളിക്കെന്റെ ചന്ദന ചിന്താട്ടം. (നാലുമുഴം നാവുള്ള....)
തന്തരാന തന്താനോ തന്തിനനാന തന്താനോ താനാന താന്താന തന്തിനനാനാനോ
ദൂരെയെന്‍ പൂക്കാലങ്ങള്‍ കൂടെവരും പൊയ്കോലങ്ങള്‍
സുഖമൊരു പാഴ്കനിയല്ലോ സഖീ.
ജീവിത പോന്നൂഞ്ഞാലില്‍ മാനംമുട്ടെ ആടാനിന്നും
കൊതിക്കുകയാണൊരു പെണ്ണിന്‍ മനം
ഒഴുക്കിതിലോരിക്കലെത്തുമോ പൂന്തോണി വീണ്ടും
കരിമുകിലോതുക്കിയെത്തുമോ മാനോടും തിങ്കള്‍
ഒഴുക്കൊതുങ്ങിനിന്‍ മിഴിമുന തുമ്പില്‍ നിന്നൊരു കുഞ്ഞോളം
തിരയടങ്ങുമാ പുലരിയില്‍ നിന്റെ നിശ്ചയ താംബൂലം (ചെങ്കുറിഞ്ഞി പൂ പെണ്ണെ..)

Song information

വര്‍ഷം: 1999

സംഗീതം: ബേണി ഇഗ്നേഷ്യസ്‌

ഗാനരചന: ചിറ്റൂർ ഗോപി

ഗായകര്‍: കെസ്റ്റര്‍, കെ എസ് ചിത്ര

അഭിനേതാക്കള്‍: മുകേഷ്, സുകന്യ

വിശദവിവരങ്ങള്‍: ഷക്കീബ് വക്കം

വിഡിയോ: ഗാനസ്നേഹി

Album: സ്വസ്ഥം ഗൃഹഭരണം

Explore this song