Malayalam lyrics
ചന്ദനതെന്നലിൽ ആലോലമാടി ചെമ്പനീർ പൂക്കളുറങ്ങീ രാവിൻ്റെ നീല നികുഞ്ജതല്പങ്ങളിൽ രാക്കിളി പാടിയുറങ്ങീ ചെമ്പകപ്പൂമേനി നിന്നെയും കാത്തു ഞാൻ അന്തിനിലാവിൽ തളർന്നു നിന്നു നിൻമലർ പാദങ്ങൾ നോവാതിരിക്കുവാൻ നീ വരും പാതയിൽ പൂ വിതറി സ്വർണ്ണപ്പൂവിതറി അമ്പിളിപ്പൊൻദീപം താനേ പൊലിഞ്ഞപ്പോൾ എന്നന്തരംഗത്തിൽ അഗ്നിവീണു അന്ത്യമായെങ്കിലും ഒന്നിങ്ങു വന്നെന്റെ മന്ദസ്മിതം നീ ഏറ്റുവാങ്ങൂ സഖീ ഏറ്റുവാങ്ങൂ
Song information
സംഗീതം: എ അനന്തപത്മനാഭൻ
ഗാനരചന: കൂര്‍ക്കഞ്ചേരി സുഗതന്‍
ഗായകര്‍: പി ജയചന്ദ്രൻ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഓണാട്ടുകര, വാമദേവൻ
വിഡിയോ: വാമദേവൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എ അനന്തപത്മനാഭൻ
- Lyricist: കൂര്‍ക്കഞ്ചേരി സുഗതന്‍