Malayalam lyrics

ചമ്പകമേട്ടിലെ എന്റെ മുളം‌കുടിലില്‍

കുളിരമ്പിളി റാന്തലെടുത്തു കൊളുത്തും ഞാന്‍

ഒരുപിടി മണ്ണില്‍ മെനഞ്ഞ കിളിക്കൂട്ടില്‍

ഒരു ചെറുസൂര്യനെയേറ്റു തുടിച്ചുകളിക്കും ഞാന്‍

നിറയ്ക്കും സുഗന്ധം ഇളംകാറ്റിനുള്ളറയില്‍

വസന്തം മനസ്സിന്‍ മണിച്ചെപ്പിലേന്തും ഞാന്‍

കൂട്ടിനൊരോമല്‍‌ക്കിളിയെ വളര്‍ത്തും

(ചമ്പകമേട്ടിലെ)

കുലവാഴപ്പന്തലൊരുക്കാം

പനയോലപ്പായ വിരിക്കാം

കരയാകെ തോരണമേറ്റാം

നാദസ്വരമോടെ മുത്തുക്കുടയോടെ

അരയാലിലവഞ്ചിയിലേറിവരും

പുതുമണവാളന്‍ ഞാന്‍...

(ചമ്പകമേട്ടിലെ)

കല്യാണപ്പന്തലിനുള്ളില്‍

വരവേല്‌പിന്‍ വിളക്കുനീട്ടി

മണവാട്ടിപ്പെണ്ണേ വരൂ നീ

കോടിപ്പുടവ തരാം...

താലിപ്പൊന്നു തരാം...

ഇന്നെന്നിലെയെല്ലാമെല്ലാം നല്‍കും

പുതുമണവാളന്‍ ഞാന്‍...

(ചമ്പകമേട്ടിലെ)

Song information

വര്‍ഷം: 1992

സംഗീതം: എസ് പി വെങ്കിടേഷ്

ഗാനരചന: കൈതപ്രം

ഗായകര്‍: കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍, കോറസ്

അഭിനേതാക്കള്‍: മുരളി, സുവർണ്ണ

വിശദവിവരങ്ങള്‍: Sree Dec 31 2006 sunny.joseph

വിഡിയോ: ഗാനസ്നേഹി

Album: വലയം

Explore this song