Malayalam lyrics
ആ…ആ… ചായം പോയ സന്ധ്യയിൽ തേങ്ങും മൺചിരാതുകൾ(2) ഓർമ്മതൻ ചില്ലയിൽ … ഓർമ്മതൻ ചില്ലയിൽ കൂടണഞ്ഞ മൗനങ്ങൾ (ചായം) ആ…ആ… വേനൽ പൂത്ത വീണയിൽ കാനൽ കോർത്ത പല്ലവി എരിതീ ചില്ലു കുമ്പിളിൽ ചിരി തേടുന്ന തുമ്പികൾ (വേനൽ) വേഴാമ്പൽ കേഴുന്നു … വരുമാഷാഡമേഘങ്ങളാരണ്യരജനികളിൽ (ചായം) കണ്ണുകളിലല്ലലൂഞ്ഞാൽ ആടുന്ന യാമങ്ങൾ കാതുകളിലാത്മമന്ത്രം ധ്യാനമരുളും സുഖം (കണ്ണുകളിൽ) മനസ്സിൽ മനസ്സിൻ മൗനം പൂവിടും ഉഷസായ് ഉണരും നിമിഷങ്ങൾ (ചായം)
Song video
Song details
Music: ഔസേപ്പച്ചൻ
Raaga: പന്തുവരാളി
Film/album: ആചാര്യൻ
- Singer: കെ എസ് ചിത്ര
- Film / album: ആചാര്യൻ
- Composer: ഔസേപ്പച്ചൻ
- Lyricist: ബിച്ചു തിരുമല