Malayalam lyrics
ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ പഴയൊരു പ്രേമകഥയോര്‍മ്മയില്ലേ - ഓര്‍മ്മയില്ലേ ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ പൊയ്പ്പോയ വസന്തത്തിന്‍ പുഷ്പവനത്തിലെ കല്പവൃക്ഷത്തണലില്‍ പൊയ്പ്പോയ വസന്തത്തിന്‍ പുഷ്പവനത്തിലെ കല്പവൃക്ഷത്തണലില്‍ സ്വപ്നങ്ങള്‍ കൊണ്ടൊരു കോവിലകം തീര്‍ത്ത പച്ചിലക്കിളികളെ ഓര്‍മ്മയുണ്ടോ ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ കാമുകനെ കിളി മറന്നേ പോയ് കാലമാം ചോലയില്‍ തുഴഞ്ഞേ പോയ് കാമുകനെ കിളി മറന്നേ പോയ് കാലമാം ചോലയില്‍ തുഴഞ്ഞേ പോയ് പൊട്ടിച്ചിരിക്കും വിധിയുടെ കയ്യിലാ ചിത്രത്തൂണുകള്‍ തകര്‍ന്നേപോയ് ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ പഴയൊരു പ്രേമകഥയോര്‍മ്മയില്ലേ - ഓര്‍മ്മയില്ലേ ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ
Song information
വര്‍ഷം: 1967
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാര്‍ രാമവര്‍മ്മ
ഗായകര്‍: കെ ജെ യേശുദാസ്
അഭിനേതാക്കള്‍: പ്രേം നസീര്‍, ഷീല
വരികൾ: ജയശ്രീ, പാര്‍വതി വേണുഗോപാല്‍
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: കളക്‌ടര്‍ മാലതി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: കളക്‌ടര്‍ മാലതി
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാര്‍ രാമവര്‍മ്മ