Malayalam lyrics
ആയുസ്സിനും ആരോഗ്യസമ്പാദനത്തിനും പ്രസവസംരക്ഷണങ്ങൾക്കും ഒന്നുപോലെ തെങ്ങുംപൂങ്കുല ലേഹ്യം തന്വീമണികൾക്കു ഭാഗ്യം പ്രകൃതിയുടെ ഒരു വികൃതി അല്ലാതെന്തു ചൊല്ലേണ്ടു... തരുണ തരുണീനിരകൾ മെയ്യിൽ സരസസുന്ദരമാം തഴുകിടും സുകുമാരശീതള കേരമൃദുലേപം മിഴിയിൽ ഇളനീർ കുഴമ്പെഴുതാം കിഴവനിളനീർ കുടം നുണയാം പുലരിയിൽ പലഹാരമായി കള്ളപ്പമുണ്ടാക്കാം തെറ്റെന്തിനിതിനുള്ളു... പകലുപണിചെയ്തൊരുവൻ അന്തി- മയങ്ങിയെത്തുമ്പോൾ നുകരുവാൻ മധുപകരുമസുലഭ കേരനീരമൃതം ലഹരി അറിയാതുറങ്ങീടാൻ ലയനരസമൊന്നറിഞ്ഞീടാൻ ജനമനം പരിഹാരമാക്കും ജീവപാനീയം വറ്റാത്തൊരുറവല്ലോ...
Song video
Song details
Music: വിദ്യാധരൻ
Film/album: ചെത്ത് പാട്ടുകൾ- ആൽബം
- Singer: ശബ്നം
- Film / album: ചെത്ത് പാട്ടുകൾ- ആൽബം
- Composer: വിദ്യാധരൻ
- Lyricist: ബിച്ചു തിരുമല