Malayalam lyrics
അയലത്തെ ജനലിലൊരമ്പിളി വിടര്‍ന്നു അലകടലായെന്‍മനമുണര്‍ന്നു... പുളകംവിരിഞ്ഞു സ്വപ്നംവിടര്‍ന്നു പൂനിലാവൊളി പരന്നു ... പ്രേമപൂനിലാവൊളി പരന്നു... പതിവായി മാനത്തുവിടരുന്ന ചന്ദ്രന്‍ പാരിതിലെല്ലാര്‍ക്കും സ്വന്തം.. ഈ ഭൂമിയിലേവര്‍ക്കുംസ്വന്തം... എന്നയല്‍പക്കത്തെ രാഗാര്‍ദ്രചന്ദ്രന്‍ എനിക്കുമാത്രംസ്വന്തം.. എന്നും എനിക്കുമാത്രംസ്വന്തം... പകലെങ്ങും മറയാത്ത മധുമാസചന്ദ്രന്‍ പനിനീരുപെയ്യുന്നചന്ദ്രന്‍.. എന്റെ അനുരാഗമോഹനചന്ദ്രന്‍.... നിത്യവുമെന്നുള്ളില്‍ പൌര്‍ണ്ണമിയൊരുക്കാന്‍ നിറഞ്ഞുനില്‍ക്കും ചന്ദ്രന്‍.. തിങ്ങി നിറഞ്ഞുനില്‍ക്കും ചന്ദ്രന്‍ ....
Song information
വര്‍ഷം: 1977
സംഗീതം: ജി ദേവരാജന്‍
ഗാനരചന: യൂസഫലി കേച്ചേരി
ഗായകര്‍: കെ ജെ യേശുദാസ്
വരികൾ: ശ്രീദേവി, വിജയകൃഷ്ണൻ വി എസ്
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: ആ നിമിഷം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ആ നിമിഷം
- Composer: ജി ദേവരാജന്‍
- Lyricist: യൂസഫലി കേച്ചേരി