Malayalam lyrics
ആഷാഢം പാടുമ്പോളാത്മാവിൻ - രാഗങ്ങൾ ആനന്ദനൃത്തമാടുമ്പോൾ... വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിൻ കൈക്കുമ്പിൾ നീട്ടുമ്പോൾ മനസ്സിലും മൃദംഗമം (ആഷാഢം) ഈ പുൽനാമ്പിൽ മഴയുടെ തേൻസന്ദേശം ഇനിമുതലീ പുൽനാമ്പിൽ മഴയുടെ തേൻസന്ദേശം ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം അമൃതതരളിത നവവികാരം കുസുമഭംഗികളുയിരിലലിയും മദനസായക മധുരകദനം സാസസ ഗാഗഗ സാസസ പാപപ സാസ ഗാഗ മാമ പാപ നീനി (ആഷാഢം) നീ മീട്ടാതെ ഉണരും വീണാനാദം മനസ്സിൽ നീ മീട്ടാതെ ഉണരും വീണാനാദം ഉപവന ദലകുതൂഹല സ്വരപരാഗം നറുമ വിതറും നിമിഷശലഭം മിഴിവിളക്കുകൾ നിന്നെയുഴിയും മൗനവീചികൾ വന്നു പൊതിയും സാസസ ഗാഗഗ സാസസ പാപപ സാസ ഗാഗ മാമ പാപ നീനി (ആഷാഢം)
Song video
Song details
Music: രവീന്ദ്രൻ
Raaga: അമൃതവർഷിണി
Film/album: മഴ
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: മഴ
- Composer: രവീന്ദ്രൻ
- Lyricist: കെ ജയകുമാർ