Malayalam lyrics
ആരോരുമില്ലാത്ത കുട്ടിക്കുറങ്ങുവാൻ ആൽമരത്തിണ്ണയുണ്ട് പായ വിരിക്കുവാനാരുണ്ട് പാലൊളിപ്പട്ടു നിലാവുണ്ട് താരാട്ടു പാടുവാനാരുണ്ട് താഴത്തെ പാടത്തെ കാറ്റുണ്ട് കാണും കിനാക്കളിലെന്തുണ്ട് കാണാത്തൊരിത്തിരി വറ്റുണ്ട് കാലത്തുണർത്തുവാനാരുണ്ട് മാനത്തുദിക്കും വെയിലുണ്ട് ആരോരുമില്ലാത്ത കുട്ടിക്കു കൂട്ടിനാ യാരുണ്ട് പാവമാം ദൈവമുണ്ട് ആ നല്ല ദൈവത്തെ കാട്ടിത്തരാൻ ആരുമില്ലാരുമില്ലാരുമില്ല --------------------------------------------------------------
Song details
Music: എം ജയചന്ദ്രൻ
Film/album: പുലർവെട്ടം
- Singer: പി വി പ്രീതകോറസ്
- Film / album: പുലർവെട്ടം
- Composer: എം ജയചന്ദ്രൻ
- Lyricist: ഒ എൻ വി കുറുപ്പ്