Malayalam lyrics

അറിയുമ്പോള്‍ തീരുന്ന അനുഭവ കഥയുടെ

നിറവാര്‍ന്ന പേരാണു ജീവിതം

പിണങ്ങിയാലൊരു മാത്ര ഇണങ്ങുവാനാകാതെ

വഴിപിരിഞ്ഞൊഴുകുന്നു ഹൃദയബന്ധം

അര്‍ത്ഥമറിയാതലയുന്നു മനുഷ്യ ജന്മം

അവസാനമൊരു പിടി മണ്ണായി

മാറും എന്നറിയാതെയാണോ ഈ മത്സരങ്ങള്‍

നേടുന്നൊതൊക്കെയും കൂടെ

കരുതാവാനാകുന്നില്ലോര്‍ക്കാത്ത നാടകങ്ങള്‍

നമ്മള്‍ തുടരുന്നീ അഹംഭാവ യാതനകള്‍

സഹജാതനൊരു നല്ല ഇരയെന്നു തോന്നുന്ന

നരബോധമരുളുന്നീ വൈകൃതങ്ങള്‍

കാലങ്ങള്‍തോറും കലാപങ്ങളാലെ നാം

കണ്ണീരിലെഴുതുന്നു മുഖപടങ്ങള്‍

ദൂരെ ഇരമ്പുന്നു ശ്രുതിഭംഗ സാഗരങ്ങള്‍

Song information

സംഗീതം: മുരളി സിതാര

ഗാനരചന: രാജീവ് ആലുങ്കൽ

ഗായകര്‍: സരിത രാജീവ്

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: നിത്യാനന്ദ

വിഡിയോ: മുരളി സിതാര

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song