Malayalam lyrics
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ് ... വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്‌വരയിൽ കണി മഞ്ഞു മൂടുമീ, നവരംഗ സന്ധ്യയില്‍ അരികേ...വാ.. മധു ചന്ദ്രബിംബമേ .. അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ് ... വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്‌വരയിൽ കാറ്റിന്‍ ചെപ്പു കിലുങ്ങി ദലമര്‍മ്മരങ്ങളില്‍ രാപ്പാടിയുണരും സ്വരരാജിയില്‍ (കാറ്റിന്‍...) പനിനീര്‍ക്കിനാക്കളില്‍ പ്രണയാങ്കുരം ഇതു നമ്മള്‍ ചേരും സുഗന്ധ തീരം .. അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ് ... വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്‌വരയിൽ വര്‍ണ്ണ പതംഗം തേടും മൃദു യൌവ്വനങ്ങളില്‍ അനുഭൂതിയേകും പ്രിയസംഗമം (വര്‍ണ്ണ...) കൗമാര മുന്തിരി തളിര്‍ വാടിയില്‍ കുളിരാര്‍ന്നുവല്ലോ വസന്തരാഗം അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ് ... വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്‌വരയിൽ കണി മഞ്ഞു മൂടുമീ, നവരംഗ സന്ധ്യയില്‍ അരികേ... വാ ..മധു ചന്ദ്രബിംബമേ .. അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ് ... വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്‌വരയിൽ
Song information
വര്‍ഷം: 1991
സംഗീതം: ഔസേപ്പച്ചൻ
ഗാനരചന: കൈതപ്രം
ഗായകര്‍: കെ ജെ യേശുദാസ്, സുജാത മോഹന്‍
രാഗം: ശിവരഞ്ജനി
വിശദവിവരങ്ങള്‍: Deepa Nagarajan
വിഡിയോ: നൊസ്റാൾജിക്ക് മ്യൂസിക് ചാനൽ
കരോക്കെ: അനൂപ് അടൂർ
Album: ഉള്ളടക്കം
Explore this song
- Singer: കെ ജെ യേശുദാസ്
- Singer: സുജാത മോഹന്‍
- Film / album: ഉള്ളടക്കം
- Composer: ഔസേപ്പച്ചൻ
- Lyricist: കൈതപ്രം