Malayalam lyrics

അണയുകയായി മധുരവസന്തം

ഇടറുകയായ് നിന്‍ മൃദുല ഹൃദന്തം

അണയുകയായി മധുരവസന്തം

മധുരവസന്തം മധുരവസന്തം

മമസഖി ചൊല്ലുക നുകരുവതാരീ

മദകലിതോജ്ജ്വല രാഗസുഗന്ധം (മമസഖി )

തവമൃദുമാനസ കലികയിലെന്‍ സഖി

വഴിയും നിസ്തുല ജീവമരന്ദം (തവമൃദു )

(അണയുകയായി )

മമസഖി ചൊല്ലുക ചൊല്ലുക ചുറ്റും

മുരളുവതില്ലേ മധുകരവൃന്ദം (മമ സഖി )

മധുകരമൃദുരവ ലഹരിയിലെന്‍ സഖി

കാണുവതില്ലേ സുന്ദരസ്വപ്നം (മധുകര )

സ്വപ്നമദാലസ മൂര്‍ച്ഛയിലോമന

പാടുവതേതൊരു കാമുകമന്ത്രം (സ്വപ്ന )

വരവായ് വരവായ് മധുര വസന്തം

ചൊരിയൂ ചൊരിയൂ രാഗ മരന്ദം (വരവായ് )

(അണയുകയായി )

അണയുകയായ്‌ ......മധുരവസന്തം .......

Song information

സംഗീതം: ജി ദേവരാജന്‍

ഗാനരചന: ജി കുമാരപിള്ള

ഗായകര്‍: ജി ദേവരാജന്‍

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: രാജഗോപാല്‍

വിഡിയോ: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song