Malayalam lyrics

അമ്പോറ്റിക്കണ്ണന്റെ ആട്ടപ്പിറന്നാളി-
നമ്പലപ്പുഴയിൽ പോയിരുന്നു...
അമ്പലത്തിരുമുറ്റത്തങ്ങിനെ നിന്നു ഞാൻ
പൊന്നോടക്കുഴൽവിളി നാദം കേട്ടു...
കൃഷ്ണകർണാമൃതമതിൽ പ്രതിധ്വനിച്ചു..
(അമ്പോറ്റിക്കണ്ണന്റെ....)
വിഷ്ണുസഹസ്രനാമാർച്ചന ചെയ്യുമ്പോൾ
കൃഷ്ണകിരീടത്തെ ഞാൻ വണങ്ങി...(2)
തൃച്ചേവടികളിൽ കൃഷ്ണതുളസിയായ്
നിത്യമായ് ചേരുവാൻ ആഗ്രഹിച്ചു...
കൃഷ്ണതൃപ്പാദം പൂകുവാൻ ആഗ്രഹിച്ചു..
അമ്പോറ്റിക്കണ്ണന്റെ ആട്ടപ്പിറന്നാളി-
നമ്പലപ്പുഴയിൽ പോയിരുന്നു...
അത്താഴശീവേലി തൊഴുതു ഞാൻ നിന്നപ്പോൾ
അഷ്ടപദീലയം അലയടിച്ചു...(2)
അമ്പാടി കണ്ടൂ യമുനാതടം കണ്ടു
അന്തരംഗം ഗോപവാടമായി...
മനം ഇന്ദീവരമായി വിടർന്നു നിന്നു...
(അമ്പോറ്റിക്കണ്ണന്റെ....)

Song details

സംഗീതം: ആല്‍ബര്‍ട്ട്‌ വിജയന്‍

ഗാനരചന: മുട്ടാര്‍ ശശികുമാര്‍

ഗായകര്‍: പി സുശീലാദേവി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: കല്യാണി

Album: ആകാശവാണി ലളിതഗാനങ്ങള്‍