Malayalam lyrics
ആലോലം തേനോലും പാലായി പൊഴിയണ മാരിയോ മേലാകെ താലോലം പൂവായി വിരിയണ രാഗമോ രാവിന്‍ തൂവല്‍ ചൂടായി മൂടാം പ്രണയമായി അലിയുവാന്‍ നനയുമീ കൂടണയുമിണകളില്‍ ആലോലം തേനോലും പാലായി പൊഴിയണ മാരിയോ മേലാകെ താലോലം പൂവായി വിരിയണ രാഗമോ ലതകളായി പടരു നീ തളിരുമായി നനുനനെ മലരില്‍ പൂമ്പൊടികളായി കുതിരു നീ കുനുകുനെ കിനാക്കടവിലെ നിലാത്തളികയില്‍ പദാങ്കുലികളാൽ തൊടാം താനേ വിടരുമൊരോമല്‍ ചൊടികളില്‍ ഈണം നനവൊടു തരാം ആലോലം തേനോലും പാലായി പൊഴിയണ മാരിയോ മേലാകെ താലോലം പൂവായി വിരിയണ രാഗമോ തളരുമീ തനുവില്‍ നീ തരളമായി തഴുകവേ നദികള്‍പോല്‍ വഴുതി നീ ശിലയില്‍ വീണലിയവേ മുളങ്കുഴലിലെ ഇളം കവിതകള്‍ കുളിർന്നിഴുകിയ മനം നിറഞ്ഞൊഴുകിയ നറും കനവുകള്‍ നിറം വിതറിയ ദിനം ആലോലം തേനോലും പാലായി പൊഴിയണ മാരിയോ മേലാകെ താലോലം പൂവായി വിരിയണ രാഗമോ
Song video
Song details
Music: അഫ്സൽ യൂസഫ്
Film/album: ഇത് പാതിരാമണൽ
- Singer: നജിം അർഷാദ്മൃദുല വാര്യർ
- Film / album: ഇത് പാതിരാമണൽ
- Composer: അഫ്സൽ യൂസഫ്
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ