Malayalam lyrics

അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോ
നിൻ മൊഴിയിൽ മദനമധുവര്‍ഷമോ
സായംസന്ധ്യ തന്നോ നിന്റെ പൊന്നാടകള്‍ 
മേഘപ്പൂക്കള്‍ തുന്നും നിന്റെ പൂവാടകള്‍
രതിസ്വരമേറ്റുപാടിടും പുഴയോ പുഴയുടെ പാട്ടുമൂളിടും പൂവോ
പൂവിനു കാറ്റു നല്‍കിടും മണമോ നിന്‍നാണം... 
                                                    (അല്ലികളില്‍ ...)
ഗന്ധമാദനത്തിന്‍ ചോട്ടില്‍ സൗഗന്ധികങ്ങളില്‍
നിന്‍മനസ്സിന്‍ പരിമളം നിറയുന്നുവോ
മഞ്ജുമന്ദഹാസം തീര്‍ക്കും വൈഡൂര്യമോതിരം
നിന്‍ വിരലില്‍ പൌർണ്ണമികള്‍ അണിയിച്ചുവോ
അഞ്ജനമെഴുതിയ നിന്‍മിഴിയോ ആലില ഞൊറിയിതളോ
കഞ്ചുകമുലയും തംബുരുവോ കള്ളനുണക്കുഴിയോ
താരമ്പന്‍ ശ്രുതിചേര്‍ക്കും താരുണ്യം തിരനോക്കും
നാണം പാടുന്നോ.....
                                              (അല്ലികളില്‍ .....)
ചില്ലുജാലകങ്ങള്‍ മെല്ലെ തുറക്കുന്നുവോ മുന്നില്‍ 
ചെല്ലമണിത്താഴ്വരകള്‍ ചിരിക്കുന്നുവോ
അന്തരിന്ദ്രിയങ്ങള്‍ ചൂഴും അനുഭൂതികൾക്കുള്ളില്‍
ചന്തമെഴും കാമനതന്‍ കലശങ്ങളോ  ..
നിന്‍ പദനൂപുരമുലയുന്നു ശിഞ്ചിതമുതിരുന്നു
ചഞ്ചലപദജതി ഉണരുന്നു തരളിതമാകുന്നു
താരമ്പന്‍ ശ്രുതിചേര്‍ക്കും താരുണ്യം തിരനോക്കും
ഈണം  പാടുന്നോ ...
                                          (അല്ലികളില്‍,.......)

Song video

Watch on YouTube

Song details

Music: എം ജി രാധാകൃഷ്ണൻ

Raaga: ഹിന്ദോളം

Film/album: പ്രജ