Malayalam lyrics
ആകാശമൗനം നിറയുമാഴമേ ... നീളുമൊഴിവിടങ്ങളേ അതിരാകെ മായും വിജനതീരമേ ...വീണ തണൽ മരങ്ങളേ ഉടയുമുള്ളിലെ പാഴ്കുമ്പിളിൽ ഒരു കുടന്ന നീർ തൂകീടുമോ വാനമേ ... ആകാശമൗനം നിറയുമാഴമേ ... നീളുമൊഴിവിടങ്ങളേ കാണാച്ചുമടുകളാൽ അടി പതറി ചായുകയായ് വേനലിൻ വെയിലെരിയും വീഥിയിൽ തീരാതേ വീണ്ടുമീ യാനം ഏതോ മറവികളിൽ പതറിടുമാ കാലടികൾ വീണിടാതിടാൻ മാത്രമായ് നീളുന്നൂ വീണ്ടുമീ കൈകൾ ഓ ... ഓ ... ചാരേ അടരുകയോ വിരൽമുനയാൽ മലരിതളേ ആരുടെ പ്രിയമെഴും ഓർമ്മപോൽ മൂടുന്നു വീണ്ടുമീ മൗനം തല്ലിൽ കുമിയുകയായ് മിഴിയിൽ പെടാ ചുമടുകളായ് പാതയിൽ ഗതിയറിയാ യാത്രയിൽ എങ്ങാണോ കാവൽമാടം ഓ ...ഓ ...
Song details
Music: മുസ്തഫ അമ്പാടി
Film/album: മഹൽ
- Singer: കെ എസ് ഹരിശങ്കർ
- Film / album: മഹൽ
- Composer: മുസ്തഫ അമ്പാടി
- Lyricist: റഫീക്ക് അഹമ്മദ്