Malayalam lyrics

ആകാശം കണിപ്പൂമ്പന്തലായ് 
ആലോലം തെളിഞ്ഞേ
തേവാരക്കുളിർ പൂന്തൊട്ടിലിൽ 
ഓംകാരം വിരിഞ്ഞേ
അമ്മാനം കിളിപ്പൂഞ്ചുണ്ടിലോ 
സംഗീതം കുതിർന്നേ
പുലർകാല സൂര്യനായ് 
എന്നുള്ളം നിറഞ്ഞേ
(ആകാശം...)
ആരാരോ കളകാകളി പാടി
ആത്മാവിൽ നിറമാമയിലാടി
പൊന്നാമ്പൽ തളിരോർമ്മകൾ മൂടി
നീഹാരം നറുചന്ദനമായ്
നിറവാർമഴവിൽ ചിറകിൽ കുടയും
കുളിരായ് കരളിലെ മോഹം
ചെറുതേൻ തിരയും 
കുറുവാൽക്കിളിയായ് 
കുറുകും മനസ്സിലെ മൗനം 
മദഭരമായ്...
(ആകാശം...)
എങ്ങെങ്ങോ മലർമഞ്ഞല മൂടി
എന്നുള്ളിൽ മധുമാധവമായി
പൂങ്കാറ്റിൽ പുതുനാമ്പുകളാടി
വാർതിങ്കൾ വരവർണ്ണവുമായ്
പകൽപോയ് മറയും കടലിൻപടവിൽ 
നിഴലായ് വഴുതും മനസ്സേ
പറയാമൊഴിയിൽ കുതിരാമധുവായ് 
ഒഴുകാതൊഴുകും മനസ്സേ
ഇതുവഴി വാ...
(ആകാശം...)

Song details

Music: രവീന്ദ്രൻ

Film/album: മലയാളമാസം ചിങ്ങം ഒന്നിന്