Malayalam lyrics
അകലെ....... അകലെ.....നീലാകാശം അകലെ അകലെ നീലാകാശം അലതല്ലും മേഘതീർത്ഥം അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീർത്ഥം...... അകലേ...നീലാകാശം.... പാടിവരും നദിയും കുളിരും പാരിജാത മലരും മണവും ഒന്നിലൊന്നുകലരും പോലെ നമ്മളൊന്നയലിയുകയല്ലേ? (അകലെ അകലെ...) നിത്യസുന്ദര നിര്‍വൃതിയായ് നീ നില്‍ക്കുകയാണെന്നാത്മാവില്‍ വിശ്വമില്ലാ നീയില്ലെങ്കില്‍ വീണടിയും ഞാനീ മണ്ണില്‍.... (അകലെ അകലെ...)
Song information
വര്‍ഷം: 1968
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകര്‍: കെ ജെ യേശുദാസ്, എസ് ജാനകി
രാഗം: ചാരുകേശി
അഭിനേതാക്കള്‍: സത്യന്‍, ശാരദ
വിശദവിവരങ്ങള്‍: ദേവിപിള്ള
വിഡിയോ: ഗാനസ്നേഹി
കരോക്കെ: മനു
Album: മിടുമിടുക്കി
Explore this song
- Singer: കെ ജെ യേശുദാസ്
- Singer: എസ് ജാനകി
- Film / album: മിടുമിടുക്കി
- Composer: എം എസ് ബാബുരാജ്
- Lyricist: ശ്രീകുമാരൻ തമ്പി