Malayalam lyrics
ആരോ നീ കരൾ തീരം പൂകും പ്രിയനേ ആരോ നീ കുളിരെന്നിൽ തൂകും സുരനെ എന്റെ മനം ഒരു കടൽ പൊങ്ങിടുന്നു തിരയതിൽ എന്റെ മനം ഒരു കടൽ പൊങ്ങിടുന്നു തിരയതിൽ മുങ്ങാൻ വാ വാ വാ വാ വാ വാ വാ വാ ആരോ നീ കരൾ തീരം പൂകും പ്രിയനേ ആരോ നീ കുളിരെന്നിൽ തൂകും സുരനേ എന്റെ സായാഹ്നം പൂർണ്ണമാകുവാൻ നിന്റെ സാമീപ്യം നൽകുകില്ലയോ കടലിനെ മൂടുവാൻ ആകാശം നിന്നുടൽ മൂടുവാൻ എൻ ദേഹം അണയൂ അറിയൂ തനുവിൻ രഹസ്യം നുകരൂ അമൃതിൻ അമൃതം ആരോ നീ കരൾ തീരം പൂകും പ്രിയനേ ആരോ നീ കുളിരെന്നിൽ തൂകും സുരനെ എന്റെ മനം ഒരു കടൽ പൊങ്ങിടുന്നു തിരയതിൽ എന്റെ മനം ഒരു കടൽ പൊങ്ങിടുന്നു തിരയതിൽ മുങ്ങാൻ ലാ ..ലാ ..ലാ ..ലാ ആരോ നീ കരൾ തീരം പൂകും പ്രിയനേ ആരോ നീ കുളിരെന്നിൽ തൂകും സുരനെ എന്റെ ആലസ്യം ഒന്ന് മാറ്റുവാൻ എന്നിൽ രാഗങ്ങൾ മീട്ടുകില്ലയോ തഴുകിയാൽ പൂത്തിടും എൻ മോഹം ഇഴുകിയാൽ തീർന്നിടും എൻ ദാഹം അണയൂ അണിയൂ വിടരാ മുകുളം പകരൂ അറിയാ പുളകം ആരോ നീ കരൾ തീരം പൂകും പ്രിയനേ ആരോ നീ കുളിരെന്നിൽ തൂകും സുരനെ എന്റെ മനം ഒരു കടൽ പൊങ്ങിടുന്നു തിരയതിൽ എന്റെ മനം ഒരു കടൽ പൊങ്ങിടുന്നു തിരയതിൽ മുങ്ങാൻ വാ വാ വാ വാ ആരോ നീ കരൾ തീരം പൂകും പ്രിയനേ ആരോ നീ കുളിരെന്നിൽ തൂകും സുരനെ
Song information
വര്‍ഷം: 1984
സംഗീതം: ഗംഗൈ അമരന്‍
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍: വാണി ജയറാം
വരികൾ: ജിജാ സുബ്രമണ്യന്‍
യൂട്യൂബ് ഓഡിയോ: സുനിൽ കെ ചെറിയാൻ
Album: അലകടലിനക്കരെ
Explore this song
- Singer: വാണി ജയറാം
- Film / album: അലകടലിനക്കരെ
- Composer: ഗംഗൈ അമരന്‍
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ