Malayalam lyrics
ആരാളാരു പെണ്ണാണേ ആലിന്റെല പോലാണേ കാണാനതു ചേലാണേ നേരാണെന്നേ നീളൻമിഴിയാളാണേ നൂലൻമുടിവാലാണേ വേറേതോ നാടിൻ്റെ വെളവാണെന്നേ മൂവാണ്ടൻ മൂക്കാണേ ശരിയാ ശരിയാ ഉറുമാങ്ങാനിറമാണേ ശരിയാ ശരിയാ ചെന്തെങ്ങിനു കൊതിയാവും ചേമന്തിച്ചുണ്ടാണേ തേനൊള്ള വരിക്കത്തുണ്ടം പോലാണെന്നേ ചെറുമണിയരയന്ന നടയതു കണ്ടാൽ കിളിപാറിടുമേ നടവഴിയിടവഴി കുളിരതു കൊണ്ടേ സുഖമായിടുമേ ഒരുമാതിരിയോളത്തിൽ കൊഴയുന്നൊരു കോലത്തിൽ ആരായാലെന്താണോ കഥ പോക്കാണേ നാണച്ചിരി വന്നാലേ നൂലിട്ടു വലിക്കുമ്പോൽ നാടാകെ കൂടെപ്പോകും പിടിയേ പിടിയേ ഇവിടില്ല, അവിടില്ല എവിടെയും അവളില്ല എവിടെയെന്നറിയില്ല എവളെന്നുമറിയില്ല
Song details
വർഷം: 2025
സംഗീതം: ജോനാഥൻ ബ്രൂസ്
ഗാനരചന: ബിനോയ് കൃഷ്ണൻ
ഗായകർ: ഗായത്രി നായർ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: വത്സല ക്ലബ്ബ് - ഒരു ക്രിഞജ്ജ് കല്യാണം
- Film / album: വത്സല ക്ലബ്ബ് - ഒരു ക്രിഞജ്ജ് കല്യാണം
- Composer: ജോനാഥൻ ബ്രൂസ്
- Lyricist: ബിനോയ് കൃഷ്ണൻ