Malayalam lyrics

ആര് പോണ് ദേ ശാന്തൻ പോണ്
എങ്ങ് പോണ് കല്യാണം കൂടാൻ
ആര് പോണ് ദേ ശാന്തൻ പോണ്
എങ്ങ് പോണ് കല്യാണം കൂടാൻ
നാടറിഞ്ഞു നാൾ നടന്ന്
നാട്ടു ചോല കൂട്ടറിഞ്ഞ്
കൂടണയാൻ കൂട്ടിനില്ല കൂട്ടക്കാരേ
നട നടന്ന് മനം കൊതിച്ച്
മനം നിറയെ കുട പിടിച്ച്
കൂടണയാൻ കൂടുമില്ല കൂട്ടക്കാരേ
ആര് പോണ് ദേ ശാന്തൻ പോണ്
എങ്ങ് പോണ് കല്യാണം കൂടാൻ
ആര് പോണ് ദേ ശാന്തൻ പോണ്
എങ്ങ് പോണ് കല്യാണം കൂടാൻ
കല കല കല കല്യാണം
തോറ്റു കൊടുക്കില്ല ഇന്നോളം
കല കലക്കണം കല്യാണം
പൊടി പൊടിക്കണം മാംഗല്യം
കല കലക്കണം കല്യാണം
മൊടമൊടക്കണം മാംഗല്യം
ആര് പോണ് അലമ്പൻ പോണ്
എങ്ങ് പോണ് മുടക്കാൻ പോണ്
ആര് പോണ് അലമ്പൻ പോണ്
എങ്ങ് പോണ് മുടക്കാൻ പോണ്
കല കല കല കല കല കല്യാണം
പൊടി പൊടി പൊടി പൊടി പൊടിക്കണ മാംഗല്യം
കല കല കല കല കല കല്യാണം
മൊട മൊട മൊട മൊട മൊടങ്ങണം മാംഗല്യം
ദേശം നീളെ കോലം കളിച്ചിടുമ്പോൾ
ക്ലേശം വേണ്ടാതൊത്തു കളിക്കും ഞാൻ
ദേശം നീളെ കോലം കളിച്ചിടുമ്പോൾ
ക്ലേശം വേണ്ടാതൊത്തു കളിക്കും ഞാൻ
കൊടിയെടുക്കും പിന്നെ ഞാൻ
മൊതലെടുക്കും ഇല്ലേ ഞാൻ
ആളെ നിറുത്തും അതിനെ
തട്ടിക്കളഞ്ഞു കൊണ്ടോടും ഞാൻ
വീറു കാണിക്കും കൂടെ ഞാൻ
നാടു തെളിക്കും നെഞ്ചോരം മുന്നിലുദിക്കും
എന്നാലോ വേണ്ടാട്ടോ കല്യാണം
ആര് പോണ് അലമ്പൻ പോണ്
എങ്ങ് പോണ് മുടക്കാൻ പോണ്
ആര് പോണ് അലമ്പൻ പോണ്
എങ്ങ് പോണ് മുടക്കാൻ പോണ്
കല കല കല കല കല കല്യാണം
പൊടി പൊടി പൊടി പൊടി പൊടിക്കണ മാംഗല്യം
കല കല കല കല കല കല്യാണം
മൊട മൊട മൊട മൊട മൊടങ്ങണം മാംഗല്യം
കല കല കല കല കല കല്യാണം
പൊടി പൊടി പൊടി പൊടി പൊടിക്കണ മാംഗല്യം
(2)

Song details

വർഷം: 2025

സംഗീതം: ജോനാഥൻ ബ്രൂസ്

ഗാനരചന: രമ്യത് രാമൻ

ഗായകർ: സാജു ശ്രീനിവാസ്, ബി സുഭാഷ് ബാബു, ഡോ അമൃത റഹീം

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: വത്സല ക്ലബ്ബ് - ഒരു ക്രിഞജ്ജ് കല്യാണം