Malayalam lyrics

ആരാദ്യം തൂകി പുഞ്ചിരി ആലസ്യം മേലാകെ പൂ ചൂടി
ഇരുവരുമൊരേ പുലരൊളിയുടെ ഇതളുകളിലെ പരാഗമായ്
ദൂരെ ഏതോ പൂവനികകളിൽ
ആരാദ്യം തൂകി പുഞ്ചിരി ആലസ്യം മേലാകെ പൂ ചൂടി
നീലമുകിലല കൂടി ഈ വാനിലാകെ മൂടി
ഭാഗ്യമഴയുടെ വരവായ് ആ നീലരാവു നീന്തി
ഞാനും കനവോലും കടവേറി തീരത്തൊരു വാകത്തണലായ് നീ
മാനത്തൊരു താരത്തിരി കാണാറായ്
ഞാനാ കൺപീലി തിരയുകയായ്
ആരാദ്യം തൂകി പുഞ്ചിരി
കാട്ടുപൂങ്കുയിലായി ആ മൗനമാകെ മാറി
ആറ്റു നീരലയായി ആ പാത നീളെയോടി ഞാനും
പ്രിയകാലൊച്ചകൾ തേടി ചാരത്തവൻ കോലക്കുയിലായി
മാറത്തൊരു നോവിൻ തിരി തന്നേ പോയി
ഞാനാ പൊൻ നാളമണിയുകയായ്
ആരാദ്യം തൂകി പുഞ്ചിരി ആലസ്യം മേലാകെ പൂ ചൂടി
ഇരുവരുമൊരേ പുലരൊളിയുടെ ഇതളുകളിലെ പരാഗമായ്
ദൂരെ ഏതോ പൂവനികകളിൽ
ആരാദ്യം തൂകി പുഞ്ചിരി ആലസ്യം മേലാകെ പൂ ചൂടി

Song information

വര്‍ഷം: 2017

സംഗീതം: ബിജിബാൽ മണിയിൽ

ഗാനരചന: റഫീഖ് അഹമ്മദ്

ഗായകര്‍: വിഷ്ണു കുറുപ്പ്, ശില്പ രാജ്

വിശദവിവരങ്ങള്‍: അജയ് മേനോൻ

വിഡിയോ: കല്യാണി

Album: മാച്ച് ബോക്സ്

Explore this song