Malayalam lyrics

ആകാശത്താമര പോലെ, പാതി വിടര്‍ന്ന നീയാര്
(F) ആ ആ ആ...
ആകാശത്താമര പോലെ, പാതി വിടര്‍ന്ന നീയാര്
ആലോല പൊന്‍പീലി പോലെ, പാറി പറന്ന നീയാര്
ആരു നീ ഹൃദയ ചന്ദ്രികേ സ്വപ്ന ദൂതികേ
കടല്‍ ചിപ്പിയില്‍ മയങ്ങി നിന്നു മുത്തു പോലിറങ്ങി വന്ന
മോഹ നൃത്ത ചാരുതേ
ആകാശത്താമര പോലെ പാതി വിടര്‍ന്ന നീയാര്
നീല കിളികള്‍ നിന്നെ തേടി തുടിച്ചുവല്ലോ...
നക്ഷത്രങ്ങള്‍ നിന്നെ നോക്കി തിളങ്ങിയല്ലോ... (നീല കിളികള്‍...)
പുതു പുലരികള്‍ എന്നും നിന്നെ കാണാന്‍ മണ്ണില്‍ വന്നൂ
നിറ മലരുകള്‍ ഇന്നും നിന്നെ തേടി പൊന്നിതള്‍ നീര്‍ത്തീ
ആരു നീ.... ദേവതേ
ആകാശത്താമര പോലെ പാതി വിടര്‍ന്ന നീയാര്
ഈന്തപ്പനകള്‍ നിഴലു വിരിച്ചു നിനക്കു വേണ്ടീ
ആമ്പല്‍ കൊടികള്‍ മാല കൊരുത്തു നിനക്കു വേണ്ടീ (ഈന്ത പനകള്‍.....)
കലിയിളകിയ കാറ്റില്‍ മണലാരണ്യം പാല്‍ കടലായീ
അലമാലകള്‍ തങ്ക കാല്‍ത്തള തീര്‍ത്തു നിനക്കു വേണ്ടീ
ആരു നീ... ദേവതേ
ആകാശത്താമര പോലെ, പാതി വിടര്‍ന്ന നീയാര്
ആലോല പൊന്‍പീലി പോലെ, പാറി പറന്ന നീയാര്
ആരു നീ ഹൃദയ ചന്ദ്രികേ സ്വപ്ന ദൂതികേ
കടല്‍ ചിപ്പിയില്‍ മയങ്ങി നിന്നു മുത്തു പോലിറങ്ങി വന്ന
മോഹ നൃത്ത ചാരുതേ
ആകാശത്താമര പോലെ പാതി വിടര്‍ന്ന നീയാര്

Song information

വർഷം: 1998

സംഗീതം: രവീന്ദ്രൻ

ഗാനരചന: കൈതപ്രം

ഗായകർ: കെ ജെ യേശുദാസ്, മനോ

രാഗം: യമുനാ കല്യാണി

ഹിന്ദുസ്ഥാനി രാഗം: യമൻ കല്യാൺ

അഭിനേതാക്കൾ: മോഹൻലാൽ, നന്ദിനി (കൌസല്യ)

വിശദവിവരങ്ങൾ: ജേക്കബ് ജോൺ

വിഡിയോ: അനൂപ് അടൂർ

Album: അയാൾ കഥയെഴുതുകയാണു്

Explore this song