Malayalam lyrics
ഗമപനിസഗ രിഗരി രിഗരി ..രിഗരി രിഗരി സനിനിസ പനിമപ ഗമപനിസഗമ പമഗരി മപനിസ രിസനിധ സനിപമ നിധപമ ധപമഗ പമഗരി മഗരിസ സഗമ ഗമപ മപനി പനിസ നിസഗ സഗമ ഗമപ പ പ പ പ ഗ മ രി സ നി ധ പ മ ഗ രി � മാനേ....�. മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ .. മെരുക്കിയാല്‍ മെരുങ്ങാത്ത കസ്തൂരിമാനെ ഇണക്കിയാല്‍ ഇണങ്ങാത്ത മായപ്പൊന്മാനെ കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോലപ്പെണ്‍മാനേ തുള്ളിത്തുള്ളി തുളിമ്പുന്ന വമ്പുള്ള മാനേ ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ ആലിപ്പറമ്പില്‍ നിന്നോടിവന്നെത്തിയ � .മാ...നേ �.. പിടിച്ചുകെട്ടും കരളിലെ തടവറയില്‍ കോപമോടെ മെല്ലെമെല്ലെ മാറിടുന്ന മാന്‍കിടാവേ (പിടിച്ചുകെട്ടും...) അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും ..(ആ ആ )(2) നോക്കിനില്‍ക്കാന്‍ എന്തുരസം ..നിന്നഴക്....� മാ.നേ.... �.. കൊതിച്ചു പോയി..കണ്ടു കണ്ടു കൊതിച്ചു പോയി വാര്‍തിങ്കള്‍ നെഞ്ചിലേറ്റി മെയ് തലോടും സ്വര്‍ണ്ണമാനേ (കൊതിച്ചു പോയി ...) കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര (2) തേനുറയും ചെമ്പനിനീര്‍ പൂവഴക് ��. മാനേ.. മാനേ..മാനേ..മാ...നേ �.. മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ .. മെരുക്കിയാല്‍ മെരുങ്ങാത്ത കസ്തൂരിമാനെ ഇണക്കിയാല്‍ ഇണങ്ങാത്ത മായപ്പൊന്മാനെ കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോലപ്പെണ്‍മാനേ തുള്ളിത്തുള്ളി തുളിമ്പുന്ന വമ്പുള്ള മാനേ ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ ആലിപ്പറമ്പില്‍ നിന്നോടിവന്നെത്തിയ � മാ...നേ �.. മാ...നേ �..
Song information
വർഷം: 1998
സംഗീതം: രവീന്ദ്രൻ
ഗാനരചന: കൈതപ്രം
ഗായകർ: കെ ജെ യേശുദാസ്
രാഗം: ആഭേരി
അഭിനേതാക്കൾ: മോഹൻലാൽ, ശ്രീനിവാസൻ, നന്ദിനി (കൌസല്യ), കുളപ്പുള്ളി ലീല
വിശദവിവരങ്ങൾ: ജേക്കബ് ജോൺ
Album: അയാൾ കഥയെഴുതുകയാണു്
Explore this song
- Film / album: അയാൾ കഥയെഴുതുകയാണു്
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം