Malayalam lyrics
എതോ നിദ്രതൻ പൊന്മയിൽപ്പീലിയിൽ ഏഴു വർണ്ണങ്ങളും നീർത്തി തളിരിലത്തുമ്പിൽ നിന്നുതിരും മഴയുടെ ഏകാന്ത സംഗീതമായ് മൃദു പദമോടെ.. മധു മന്ത്രമോടെ അന്നെന്നരികിൽ..വന്നുവേന്നോ.. എന്തേ.. ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല.. (എതോ നിദ്രതൻ) ആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ ആവണിപ്പൂവായ് നീ നിന്നുവേന്നോ(ആവഴിയോരത്ത്) കുറുനിര തഴുകിയ കാറ്റിനോടന്നു നിൻ ഉള്ളം തുറന്നുവേന്നോ അരുമയാം ആ മോഹ പൊൻതൂവലൊക്കെയും പ്രണയനിലാവായ് പൊഴിഞ്ഞുവേന്നോ എന്തേ.. ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല.. (എതോ നിദ്രതൻ) ഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾ പാലഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ(ഈ മുളംതണ്ടിൽ) അതിലൂറുമമൃതകണങ്ങൾ കോർത്തു നീ അന്നും കാത്തിരുന്നെന്നോ അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും അനുരാഗ ദൂതുമായ് പറന്നുവേന്നോ എന്തേ.. ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല.. (എതോ നിദ്രതൻ)
Song information
വർഷം: 1998
സംഗീതം: രവീന്ദ്രൻ
ഗാനരചന: കൈതപ്രം
ഗായകർ: കെ ജെ യേശുദാസ്
രാഗം: മോഹനം
ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ
അഭിനേതാക്കൾ: മോഹൻലാൽ, നന്ദിനി
വിശദവിവരങ്ങൾ: Dilip C S/dilip.devil.13
വിഡിയോ: അനൂപ് മുകുന്ദൻ
കരോക്കെ: അനൂപ് അടൂർ
Album: അയാൾ കഥയെഴുതുകയാണു്
Explore this song
- Film / album: അയാൾ കഥയെഴുതുകയാണു്
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം