Malayalam lyrics

ആ..ആ.ആ..ആ

ആ സൂര്യബിംബം ആത്മാവിലണിയും

ആർദ്രമേ പങ്കജഗീതം

ഈ ധ്യാനം ഈ യാനഗാനം

എന്റെ തീരാത്ത കൈവല്യ ദാഹം

തീരാത്ത കൈവല്യ ദാഹം

(ആ സൂര്യബിംബം..)

പുലരി തൻ നവരത്ന ശേഖരമാവതാ

പുളകമന്ദസ്മിതമല്ലോ

ആ രത്നവീണയിൽ നാദമാകുന്നതെൻ

ജീവനിശ്വാസമല്ലോ

അടുക്കില്ലൊരിക്കലും ഞങ്ങൾ

എന്നാൽ അകലുന്നതില്ലല്ലോ തമ്മിൽ

അകലുന്നതില്ലല്ലോ തമ്മിൽ

(ആ സൂര്യബിംബം..)

സന്ധ്യ തൻ മണിമേഘ പൂമലയാകതാ

ചിന്താതരംഗങ്ങളല്ലോ

ആ സത്യദീപ്തിയിൽ കൈ കൂപ്പി നില്പതെൻ

അന്തർമുഖത്വമല്ലോ

ഉരിയാടുകില്ലൊന്നും തമ്മിൽ എന്നാൽ

അറിയാതെയില്ലൊന്നും ഞങ്ങൾ

അറിയാതില്ലൊന്നും ഞങ്ങൾ

(ആ സൂര്യബിംബം..)

Song information

സംഗീതം: എ ടി ഉമ്മര്‍

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകര്‍: എസ് ജാനകി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

വിഡിയോ: രാല രാജൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song