Malayalam lyrics
ആ... ആ... വിവാഹമണ്ഡപത്തിലാളൊഴിയും - വേഗം വിരുന്നുകാർ കൈകൂപ്പിപ്പിരിഞ്ഞുപോകും (വിവാഹ..) അണിയറയിൽ.. ആ.. അണിയറയിൽ നിന്റെ മണിയറയിൽ - നീയും മണവാളച്ചെറുക്കനും മാത്രമാകും നീയും മണവാളച്ചെറുക്കനും മാത്രമാകും.. വിവാഹമണ്ഡപത്തിൽ ആളൊഴിയും... അരങ്ങത്തു നടന്നതു ചടങ്ങു മാത്രം അനുരാഗ നാടക നാന്ദി മാത്രം (അരങ്ങത്തു) മുഖപടമില്ലാതെ അഭിനയമില്ലാതെ അനുഭവിച്ചറിയണമാദ്യരംഗം വിവാഹമണ്ഡപത്തിൽ ആളൊഴിയും... പറയേണ്ട വരികൾ മറന്നുപോകാം പാടേണ്ട പദങ്ങളും മറന്നേക്കാം (പറയേണ്ട..) പരിസരം മറന്നാലും ജീവിത സുഖദു:ഖ പരസ്പര സമർപ്പണം ആദ്യധർമ്മം പരസ്പര സമർപ്പണം ആദ്യധർമ്മം (വിവാഹ...)
Song details
വർഷം: 1968
സംഗീതം: എം ബി ശ്രീനിവാസൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി സുശീല
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
വരികൾ: സൂസി, സംശയാലു
Album: അപരാധിനി
- Singer: പി സുശീല
- Film / album: അപരാധിനി
- Composer: എം ബി ശ്രീനിവാസൻ
- Lyricist: പി ഭാസ്കരൻ